Tuesday, June 10, 2008

അറിയില്ലെനിക്ക്...

അറിയുന്നില്ല ഞാന്‍..
എന്‍ ജീവനോദ്ദേശം
അറിയുന്നില്ല ഞാന്‍..
എന്‍ കര്‍ത്തവ്യങ്ങള്‍..
അറിയുന്നില്ല ഞാന്‍..
എന്‍ അഭിലാഷങ്ങള്‍..
അറിയുന്നില്ല ഞാന്‍..
എന്‍ ചിത്തത്തെ പോലും..
എന്തിനധികം,
അറിയുന്നില്ല ഞാന്‍
എന്നെത്തന്നെ..
എന്തിനീവേളയില്‍ ഞാനെന്നെത്തിരയുന്നു?
അറിയില്ലെനിക്കൊന്നും തന്നെ..

1 comment:

ബഷീർ said...

താന്‍ ആരാണെന്ന് അറിയാത്തതാണു ഇന്ന് എല്ലാവരുടെയും / എല്ലാറ്റിന്റെയും ആകെത്തുക.

താന്‍ ആരെന്നറിയുന്നതിലൂടെ കടമയും ദൗത്യവും അവന്‍/ള്‍ അറിയും .. അതിനായി നിയോഗിച്ചവനെയും..

ആദ്യമായി താങ്കളുടെ ബ്ലോഗില്‍ അഭിപ്രായം എഴുതുന്നത്‌ അങ്ങിനെ സ്വയം ആരെന്നറിയാത്ത ഒരാള്‍..


നന്നായി എഴുതിയിരിക്കുന്നു
ആശംസകള്‍

ഇവിടെ എത്താന്‍ വഴികാട്ടിയ ബൈജു സുല്‍ത്താനു നന്ദി..