Friday, January 22, 2010

ജീവിതം

കാലമെനിക്കേകിയ സുന്ദരജീവിതം
മോഹത്തിന്‍‍ മുത്തുകളാല്‍ കോര്‍ത്ത് വച്ചൂ ഞാന്‍.
സ്വര്‍ഗ തുല്ല്യമാം സ്വപ്നങ്ങള്‍
ആനന്ദതിന്‍ വര്‍ണ്ണ ഗോപുരങ്ങള്‍
സാന്ത്വന സംഗീതമായി തനിയെ ചേര്‍ന്ന് പോയി.....
കാലത്തിന്‍ തേരോട്ടത്തില്‍,
അറ്റ് വീണു എന്‍ മോഹമാം മുത്തുകള്‍
മറഞ്ഞിളകും തിരമാല പോല്‍
ഇളകി ഒഴുകി എന്‍ പ്രാണന്‍.....
കേള്‍‍ക്കുന്നില്ല ഞാന്‍ സാന്ത്വന സംഗീതം
കാതോര്‍ക്കുന്നില്ല ആ സംഗീതത്തിനായി.
വേരറ്റ് നില്ക്കിവേ.....
ഒരു കുഞ്ഞിളം പൂവന്നെ തേടിയെത്തി
മാറോടടക്കി നിര്‍ വ്രിതി പൂണ്ടു ഞാന്‍....

Tuesday, December 23, 2008

ഡിസംബര്‍

ഹാ ഡിസംബര്‍..നീ എത്ര സുന്ദരം !
അറിഞ്ഞിടുന്നു ഞാന്‍ നിന്‍ വൈവിധ്യഭാവങ്ങള്‍
അനുഭവിച്ചിടുന്നു ഞാന്‍ നിന്‍ തണുത്ത കരസ്പര്‍ശം
പ്രകൃതിയെ വെള്ളയാടയാല്‍ പുതപ്പിച്ചീടുന്നു നീ
പുല്‍നാമ്പുകളെ മഞ്ഞുകണങ്ങളാല്‍ മുത്തമിടുന്നു
പുലരിയില്‍ നിന്‍ സുന്ദരഭാവങ്ങള്‍ ദര്‍ശിക്കുമ്പോള്‍
എന്‍ മനമതു പുനര്‍ജ്ജനിക്കും പോല്‍..
ഒരു കുളിര്‍കാറ്റായ് നീ എന്നെ തഴുകുമ്പോള്‍
അലിയുന്നു നിന്നില്‍ ഞാന്‍ മഞ്ഞുകണങ്ങളായി
ഇനിയും നിന്‍ പുതുഭാവങ്ങള്‍ക്കായ് കാത്തിരിക്കുന്നു ഞാന്‍..
കളിപ്പാട്ടങ്ങള്‍ക്കായ് കേഴുമൊരു കുഞ്ഞുപോല്‍..

Wednesday, November 19, 2008

പ്രതീക്ഷയോടെ...

തൂവെള്ളക്കടലാസു പോല്‍ നിഷ്ക്കളങ്കമാം ചിത്തം..
ശൂന്യമാകും വര്‍ണ്ണക്കാഴ്ചകള്‍..
എഴുതുവാനായ് അറച്ചുനില്‍ക്കും പേനത്തുമ്പ്
പകച്ചു നില്‍ക്കുന്നു ജീവിതവഴിത്താരയില്‍..
പുതുമണ്ണില്‍ കിളിര്‍ക്കും പുല്‍ നാമ്പുകള്‍ പോല്‍
കിളിര്‍ക്കുന്നു പ്രതീക്ഷതന്‍ മണിമുത്തുകള്‍..
പൊഴിച്ചീടുന്നു ഹൃദയം..
പുതു സംഗീതത്തിന്‍ പെരുമഴ..
ഏതോ സ്വപ്നത്തെ വരവേല്‍ക്കും പോല്‍..

Sunday, August 17, 2008

അരികിലുണ്ടായിരുന്നെങ്കില്‍..

ഇലകള്‍ പൊഴിഞ്ഞൊരെന്‍ ഓര്‍മ്മതന്‍ ശിഖിരത്തില്‍
ഇനിയും പൂക്കള്‍ വിടര്‍ന്നുവെങ്കില്‍..
നിന്നില്‍ നിന്നുയരും നിശ്വാസം
എന്നില്‍ സ്പന്ദനമായ് മാറിയെങ്കില്‍...
പകലിന്‍ ചൂടേറ്റു തളരുമെന്‍ ദലങ്ങളില്‍
ഒരു നേര്‍ത്ത തെന്നലായ് നീ തഴുകിയെങ്കില്‍...
വസന്തസായന്തനങ്ങളില്‍ തെന്നലിന്‍ രാഗമായ്
കൊതിച്ചു പോയീ നിന്‍ സാമീപ്യം..

Sunday, July 27, 2008

എല്ലാം പെട്ടെന്നായിരുന്നു..

എന്റെ സ്വപ്നലോകത്തില്‍ പൂക്കള്‍ വിരിഞ്ഞിരുന്നു
മന്ദമാരുതന്‍ എന്നെ തേടിയെത്തിയിരുന്നു..
വര്‍ണ്ണശോഭയാല്‍ തിളങ്ങിയിരുന്നു ഞാന്‍..
മാലാഖമാര്‍ അവയെ സ്പര്‍ശിച്ചിരുന്നു..
ശലഭങ്ങള്‍ ആ മാധുര്യത്തിന്‍ നിര്‍വൃതിയില്‍‍ആനന്ദനൃത്തമാടിയിരുന്നു..
എന്‍ ജന്മമോര്‍ത്ത് പുളകം കൊണ്ടിരുന്നു ഞാന്‍..

നിമിഷവേഗതയില്‍ എന്‍ സ്വപ്നങ്ങള്‍ കൊഴിഞ്ഞുവീണു..
വേദനയാല്‍ ഉഴറവേശപിച്ചു ഞാന്‍..എന്നെത്തന്നെ..

Tuesday, June 10, 2008

അറിയില്ലെനിക്ക്...

അറിയുന്നില്ല ഞാന്‍..
എന്‍ ജീവനോദ്ദേശം
അറിയുന്നില്ല ഞാന്‍..
എന്‍ കര്‍ത്തവ്യങ്ങള്‍..
അറിയുന്നില്ല ഞാന്‍..
എന്‍ അഭിലാഷങ്ങള്‍..
അറിയുന്നില്ല ഞാന്‍..
എന്‍ ചിത്തത്തെ പോലും..
എന്തിനധികം,
അറിയുന്നില്ല ഞാന്‍
എന്നെത്തന്നെ..
എന്തിനീവേളയില്‍ ഞാനെന്നെത്തിരയുന്നു?
അറിയില്ലെനിക്കൊന്നും തന്നെ..