Tuesday, December 23, 2008

ഡിസംബര്‍

ഹാ ഡിസംബര്‍..നീ എത്ര സുന്ദരം !
അറിഞ്ഞിടുന്നു ഞാന്‍ നിന്‍ വൈവിധ്യഭാവങ്ങള്‍
അനുഭവിച്ചിടുന്നു ഞാന്‍ നിന്‍ തണുത്ത കരസ്പര്‍ശം
പ്രകൃതിയെ വെള്ളയാടയാല്‍ പുതപ്പിച്ചീടുന്നു നീ
പുല്‍നാമ്പുകളെ മഞ്ഞുകണങ്ങളാല്‍ മുത്തമിടുന്നു
പുലരിയില്‍ നിന്‍ സുന്ദരഭാവങ്ങള്‍ ദര്‍ശിക്കുമ്പോള്‍
എന്‍ മനമതു പുനര്‍ജ്ജനിക്കും പോല്‍..
ഒരു കുളിര്‍കാറ്റായ് നീ എന്നെ തഴുകുമ്പോള്‍
അലിയുന്നു നിന്നില്‍ ഞാന്‍ മഞ്ഞുകണങ്ങളായി
ഇനിയും നിന്‍ പുതുഭാവങ്ങള്‍ക്കായ് കാത്തിരിക്കുന്നു ഞാന്‍..
കളിപ്പാട്ടങ്ങള്‍ക്കായ് കേഴുമൊരു കുഞ്ഞുപോല്‍..

5 comments:

വല്യമ്മായി said...

നല്ല വരികള്‍,എനിക്കുമിഷ്ടമാണ് ഡിസംബര്‍ :)

siva // ശിവ said...

എനിക്കും ഇഷ്ടം ഡിസംബര്‍ തന്നെയാ....

പകല്‍കിനാവന്‍ | daYdreaMer said...

നല്ല വരികള്‍..
പുതുവത്സരാശംസകള്‍....!

ബഷീർ said...

ഹിജ്‌റ (1430) പുതുവര്‍ഷ ആശംസകള്‍ http://vellarakad.blogspto.com/

ജിപ്പൂസ് said...

ഇപ്പോഴാണു ശ്രദ്ധയില്‍ പെട്ടത്.
നല്ല വരികള്‍.
ഡിസംബറിനെ എനിക്കും ഇഷ്ടമാണു.