Sunday, August 17, 2008

അരികിലുണ്ടായിരുന്നെങ്കില്‍..

ഇലകള്‍ പൊഴിഞ്ഞൊരെന്‍ ഓര്‍മ്മതന്‍ ശിഖിരത്തില്‍
ഇനിയും പൂക്കള്‍ വിടര്‍ന്നുവെങ്കില്‍..
നിന്നില്‍ നിന്നുയരും നിശ്വാസം
എന്നില്‍ സ്പന്ദനമായ് മാറിയെങ്കില്‍...
പകലിന്‍ ചൂടേറ്റു തളരുമെന്‍ ദലങ്ങളില്‍
ഒരു നേര്‍ത്ത തെന്നലായ് നീ തഴുകിയെങ്കില്‍...
വസന്തസായന്തനങ്ങളില്‍ തെന്നലിന്‍ രാഗമായ്
കൊതിച്ചു പോയീ നിന്‍ സാമീപ്യം..

7 comments:

ഫസല്‍ ബിനാലി.. said...

കാത്തിരിപ്പിന്‍റെ നല്ല വരികള്‍..
ആശംസകള്‍.

'തണല്‍' എന്ന് പേരില്‍ വേറൊരു ബ്ലോഗ് ഉണ്ടെന്നാണെന്‍റെ അറിവ്

നജൂസ്‌ said...

ഒരു മാത്ര ആര്‍ക്കും കൊതിക്കാം

നരിക്കുന്നൻ said...

നല്ല കവിത.
ആഗ്രഹങ്ങൾ നടക്കട്ടേ.....

ഇനിയും വരാം.

OAB/ഒഎബി said...

ചിന്തകള്‍ക്ക് നന്നായി വളവും വെള്ളവും ഒഴിച്ചു കൊടുക്കുക. എങ്കില്‍ വസന്തത്തിന്‍ തെന്നല്‍ രാഗമായി നന്നായി വളരും...

ആശംസകളോടെ, ഒഎബി.

Shaf said...

നല്ല കവിത.
ആഗ്രഹങ്ങൾ നടക്കട്ടേ.....

Shaf said...
This comment has been removed by the author.
Shaf said...
This comment has been removed by the author.