Wednesday, November 19, 2008

പ്രതീക്ഷയോടെ...

തൂവെള്ളക്കടലാസു പോല്‍ നിഷ്ക്കളങ്കമാം ചിത്തം..
ശൂന്യമാകും വര്‍ണ്ണക്കാഴ്ചകള്‍..
എഴുതുവാനായ് അറച്ചുനില്‍ക്കും പേനത്തുമ്പ്
പകച്ചു നില്‍ക്കുന്നു ജീവിതവഴിത്താരയില്‍..
പുതുമണ്ണില്‍ കിളിര്‍ക്കും പുല്‍ നാമ്പുകള്‍ പോല്‍
കിളിര്‍ക്കുന്നു പ്രതീക്ഷതന്‍ മണിമുത്തുകള്‍..
പൊഴിച്ചീടുന്നു ഹൃദയം..
പുതു സംഗീതത്തിന്‍ പെരുമഴ..
ഏതോ സ്വപ്നത്തെ വരവേല്‍ക്കും പോല്‍..

5 comments:

സുല്‍ |Sul said...

ഇനിയും എഴുതൂ...

പ്രതീക്ഷയോടെ...

-സുല്‍

വല്യമ്മായി said...

എഴുത്തിന്റെ പുതുനാമ്പുകള്‍ മുളപ്പിക്കാന്‍ ആ സ്വപ്നമഴത്തുള്ളികള്‍ക്ക് കഴിയട്ടെ ആശംസകള്‍ :)

ബഷീർ said...

ആശംസകള്‍ :)

കുറ്റ്യാടിക്കാരന്‍|Suhair said...

എല്ലാ കവിതകളും വായിച്ചു, നന്നായിരിക്കുന്നു.

Ranjith chemmad / ചെമ്മാടൻ said...

all the best.....